Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Himanta Biswa Sarma

ഉ​ത്ത​രാഖ​ണ്ഡി​നും ഗു​ജ​റാ​ത്തി​നും പി​ന്നാ​ലെ അ​സ​മി​ലും ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു

ഗു​വാ​ഹ​ത്തി: ഉ​ത്ത​രാ​ഖ​ണ്ഡ്, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ അ​സം സ​ർ​ക്കാ​രും സം​സ്ഥാ​ന​ത്ത് ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പി​ലാ​ക്കാ​നു​ള്ള ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യ്ക്ക് വേ​ണ്ടി പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ മ​ന്ത്രി അ​തു​ൽ ബോ​റ​യാ​ണ് തി​ങ്ക​ളാ​ഴ്ച 'യൂ​ണി​ഫോം സി​വി​ൽ കോ​ഡ്, അ​സം, 2026 ബി​ൽ' സ​ഭ​യി​ൽ വെ​ച്ച​ത്.

വി​വാ​ഹം, വി​വാ​ഹ​മോ​ച​നം, ലി​വ്-​ഇ​ൻ പ​ങ്കാ​ളി​ത്തം, സ്വ​ത്തു​ത​ർ​ക്കം എ​ന്നി​വ​യി​ൽ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും ഒ​രേ നി​യ​മം ബാ​ധ​ക​മാ​ക്കു​ന്ന​താ​ണ് ഈ ​ബി​ൽ. അ​തേ​സ​മ​യം, ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സം​ര​ക്ഷ​ണം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളെ ഈ ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് ബ​ഹു​ഭാ​ര്യ​ത്വ​വും ബ​ഹു​ഭ​ർ​തൃ​ത്വ​വും പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത അ​നു​സ​രി​ച്ച് ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം. വി​വാ​ഹ​പ്രാ​യം പു​രു​ഷ​ന്മാ​ർ​ക്ക് 21 വ​യ​സ്സും സ്ത്രീ​ക​ൾ​ക്ക് 18 വ​യ​സ്സു​മാ​യി ഏ​കീ​ക​രി​ക്കും. ഏ​ത് മ​ത​പ​ര​മാ​യ ആ​ചാ​ര​പ്ര​കാ​രം (വൈ​ദി​ക വി​വാ​ഹം, നി​കാ​ഹ്, ആ​ന​ന്ദ് കാ​ര​ജ് തു​ട​ങ്ങി​യ​വ) വി​വാ​ഹം ക​ഴി​ച്ചാ​ലും 60 ദി​വ​സ​ത്തി​ന​കം അ​ത് നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ലി​വ്-​ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ ഒ​രു മാ​സ​ത്തി​ന​കം (30 ദി​വ​സ​ത്തി​നു​ള്ളി​ൽ) അ​ത് ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രു​ന്നാ​ൽ മൂ​ന്ന് മാ​സം വ​രെ ത​ട​വോ 10,000 രൂ​പ പി​ഴ​യോ ശി​ക്ഷ ല​ഭി​ക്കാം. ഇ​ത്ത​രം ബ​ന്ധ​ങ്ങ​ളി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ പൂ​ർ​ണ അ​വ​കാ​ശ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന പ​ങ്കാ​ളി​ക്ക് കോ​ട​തി വ​ഴി ജീ​വ​നാം​ശം തേ​ടാം. മാ​താ​പി​താ​ക്ക​ളു​ടെ സ്വ​ത്തി​ൽ ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ തു​ല്യ​മാ​യ അ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്നു. അ​ഞ്ച് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല അ​മ്മ​യ്ക്കാ​യി​രി​ക്കും.

ഈ ​ബി​ൽ അ​വ​ത​രി​പ്പി​ച്ച​തോ​ടെ അ​സം അ​സം​ബ്ലി​യി​ലെ കോ​ൺ​ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, റൈ​ജോ​ർ ദ​ൾ തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​തെ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് ബി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ സാ​മൂ​ഹി​ക നീ​തി​യും ലിം​ഗ​സ​മ​ത്വ​വും ഉ​റ​പ്പാ​ക്കാ​ൻ യു​സി​സി അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ വ്യ​ക്ത​മാ​ക്കി.

 

National

ആ​സാ​മി​നെ ഹി​മ​ന്ത ത​ന്നെ ന​യി​ക്കും; സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച

ഗോ​ഹ​ട്ടി: എ​ൻ​ഡി​എ മൂ​ന്നാം ത​വ​ണ തു​ട​ർ​ച്ച​യാ​യി വി​ജ​യം നേ​ടി​യ ആ​സാ​മി​ൽ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ത​ന്നെ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കും. ഗോ​ഹ​ട്ടി​യി​ൽ ചേ​ർ​ന്ന ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ൽ ഹി​മ​ന്ത​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എ​ൻ​ഡി​എ​യും ഹി​മ​ന്ത​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

കേ​ന്ദ്ര​മ​ന്ത്രി ജെ.​പി. ന​ദ്ദ​യാ​ണ് ഹി​മ​ന്ത​യെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് ഹി​മ​ന്ത​യെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ന​ദ്ദ വ്യ​ക്ത​മാ​ക്കി.

ഹി​മ​ന്ത ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് സൈ​ക്കി​യ വ്യ​ക്ത​മാ​ക്കി.

ആ​സാ​മി​ൽ 102 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് എ​ൻ​ഡി​എ അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് 21 സീ​റ്റാ​ണ് ല​ഭി​ച്ച​ത്.

National

ആ​സാ​മി​ല്‍ ബി​ജെ​പി​ക്ക് മി​ന്നും ജ​യം; ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ​യ്ക്ക് ഹാ​ട്രി​ക്ക്

 ഗോ​ഹ​ട്ടി: ആ​സാ​മി​ല്‍ മൂ​ന്നാം ത​വ​ണ​യും ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​ക്ക്. കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ബം​ഗാ​ളി​ലും മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്ക് കാ​ലി​ട​റി​യ​പ്പോ​ള്‍ ജ​ലൂ​ക്ബാ​രി മ​ണ്ഡ​ല​ത്തി​ല്‍ 63029 വോ​ട്ടു​ക​ളു​ടെ ലീ​ഡോ​ടെ​യാ​ണ് ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​കെ 126 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 64 സീ​റ്റു​ക​ളാ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്. എ​ന്നാ​ല്‍ ബി​ജെ​പി​ക്ക് മാ​ത്രം 81 സീ​റ്റു​ക​ളി​ല്‍ ലീ​ഡു​ണ്ട്. 21 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് ലീ​ഡു​ള്ള​ത്. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ഗൗ​ര​വ് ഗൊ​ഗോ​യ് അ​ട​ക്ക​മു​ള്ള​വ​രെ തോ​ല്‍​പ്പി​ച്ച​തും ബി​ജെ​പി​ക്ക് നേ​ട്ട​മാ​ണ്.

ജോ​ർ​ഹ​ട്ടി​ൽ ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ ഹി​തേ​ന്ദ്ര​നാ​ഥ് ഗോ​സ്വാ​മി​യോ​ട് 23182 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഗൊ​ഗോ​യ് പ​രാ​ജ​യ​പ്പെ​ട്ട​ത്. നി​യ​മ​സ​ഭ​യി​ലെ ക​ന്നി​യ​ങ്ക​ത്തി​ലാ​ണ് ഗൊ​ഗോ​യ് പ​രാ​ജ​യം സ​മ്മ​തി​ച്ച​ത്. ജോ​ര്‍​ഹ​ട്ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എം​പി കൂ​ടി​യാ​യ ഗൊ​ഗോ​യ്ക്ക് 46257 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി ത​ന്നെ ഭ​ര​ണ​ത്തി​ലെ​ത്തും; തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്നു​റ​പ്പാ​യി: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണം നേ​ടു​മെ​ന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. സം​സ്ഥാ​ന​ത്ത് മെ​യ് നാ​ല് വ​രെ മാ​ത്ര​മെ തൃ​ണ​മൂ​ലി​ന്‍റെ ഭ​ര​ണം അ​വേ​ശേ​ഷി​ക്കു​ക​യു​ള്ളു​വെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു.

"ബം​ഗാ​ളി​ൽ ഭ​ര​ണ​മാ​റ്റം ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു. അ​തി​ന്‍റെ തെ​ളി​വാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ്. തൃ​ണ​മൂ​ലി​നെ പ​റ​ഞ്ഞ് വി​ടാ​ൻ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്തു. ര​ണ്ടാം ഘ​ട്ട​ത്തി​ലും ഇ​ത് ആ​വ​ർ​ത്തി​ക്കും.'-
ഹി​മ​ന്ത കൂ​ട്ടി​ച്ചേ​ർ​ത്തു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. വി​ക​സ​ന​ത്തി​നും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബി​ജെ​പി ത​ന്നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് അ​വ​ർ​ക്ക​റി​യാം.​അ​തി​നാ​ണ​വ​ർ വോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.'- ഹി​മ​ന്ത അ​വ​കാ​ശ​പ്പെ​ട്ടു.

ബം​ഗാ​ളി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. മെ​യ് നാ​ലി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ഉ​യ​ർ​ന്ന പോ​ളിം​ഗ് അ​നു​കൂ​ല​മാ​കും; ആ​സാ​മി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ഗോ​ഹ​ട്ടി: ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ് എ​ൻ​ഡി​എ​യ്ക്ക്
അ​നു​കൂ​ല​മാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ‌​ഡി​എ ഭരണം നിലനിർത്തുക എന്നും ഹി​മ​ന്ത അ​വ​കാ​ശ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച ന​ട​ന്ന വൊ​ട്ടെ​ടു​പ്പി​ൽ ആ​സാ​മി​ൽ 85.64 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്.

എ​ന്‍​ഡി​എ മു​ന്ന​ണി 90 മു​ത​ല്‍ 100 സീ​റ്റു​ക​ള്‍ വ​രെ നേ​ടും. കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്കു​ക 16-17 സീ​റ്റു​ക​ളാ​യി​രി​ക്കും. ഓ​ള്‍ ഇ​ന്ത്യ യു​ണൈ​റ്റ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് അ​ഞ്ച് മു​ത​ൽ ആ​റ് സീ​റ്റി​ലും റ​യ്‌​ജോ​ര്‍ ദ​ള്‍ ഒ​രു സീ​റ്റി​ലും ഒ​തു​ങ്ങു​മ്പോ​ള്‍ ആ​സാം ജ​തീ​യ പ​രി​ഷ​ത് ഒ​രു മ​ണ്ഡ​ല​ത്തി​ലും വി​ജ​യി​ക്കി​ല്ലെ​ന്നും ഹി​മ​ന്ത പ്ര​വ​ചി​ക്കു​ന്നു.

തി​ഹു, ന​ല്‍​ബാ​രി സീ​റ്റു​ക​ളി​ല്‍ എ​ന്‍​ഡി​എ വ​ന്‍ വി​ജ​യം നേ​ടും. അ​തേ​സ​മ​യം അ​ഖി​ല്‍ ഖൊ​ഖോ​യ്‌​യു​ടെ റ​യ്‌​ജോ​ര്‍ ദ​ള്‍ ദി​ഹിം​ഗി​ലെ ഒ​രൊ​റ്റ സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് ജ​യി​ക്കു​ക. ശി​ബ​സാ​ഗ​റി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ജ​യി​ക്കും. ധു​ബ്രി, ഗോ​ലാ​ക​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഡി​എ വി​ജ​യം നേ​ടും.

ഗോ​ഹ​ട്ടി​യി​ലെ എ​ല്ലാ സീ​റ്റു​ക​ളി​ലും മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ന്‍​ഡി​എ​യ്ക്കാ​യി​രി​ക്കും ജ​യം. ല​ഖിം​പു​ര്‍, ക​സി​രം​ഗ ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ല്ലാ നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലും എ​ന്‍​ഡി​എ അ​നാ​യാ​സ വി​ജ​യം നേ​ടു​മെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

National

ഹി​മ​ന്ത ബി​ശ്വ ശ​ർ​മ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​ക്കാ​ര​ൻ; വെ​റു​പ്പ് പ​ട​ർ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​ന്നും രാ​ഹു​ൽ ഗാ​ന്ധി

ഗു​വാ​ഹ​ത്തി: അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ഴി​മ​തി​ക്കാ​ര​നാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണ് ഹി​മ​ന്ത​യെ​ന്നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വെ​റു​പ്പ് പ​ട​ർ​ത്താ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. അ​സ​മി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​ർ​ഹ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബം ഉ​ൾ​പ്പെ​ട്ട ഭൂ​മി ഇ​ട​പാ​ടു​ക​ളെ​യും മ​റ്റ് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ​യും രാ​ഹു​ൽ ഗാ​ന്ധി ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. അ​സ​മി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്നും, ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നാ​യി വ​ർ​ഗീ​യ​ത​യും വെ​റു​പ്പും ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഴി​മ​തി ന​ട​ക്കു​ന്ന​ത് അ​സ​മി​ലാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​ന് പ​ല ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലും വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

 

National

ആസാം തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി, ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ജ​ലൂ​ക്ബാ​രി​യി​ൽ‌ മ​ത്സ​രി​ക്കും

ന്യൂ​ഡ​ൽ​ഹി: ആസാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക പു​റ​ത്തി​റ​ങ്ങി. 88 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ​യാ​ണ് പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ ത​ന്‍റെ സ്ഥി​രം മ​ണ്ഡ​ല​മാ​യ ജ​ലൂ​ക്ബാ​രി​യി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും. ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ത്ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ ജ​ലൂ​ക്ബാ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വീ​ണ്ടും മ​ത്സ​രി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ സ്വാ​ധീ​ന​മേ​ഖ​ല​യാ​യാ​ണ് ഈ ​മ​ണ്ഡ​ലം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

കോ​ൺ​ഗ്ര​സ് വി​ട്ട് അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന പ്ര​ദ്യു​ത് ബോ​ർ​ദോ​ലോ​യ് ഡി​സ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കും. മു​ൻ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഭൂ​പ​ൻ കു​മാ​ർ ബോ​റ ബി​ഹ്പു​രി​യ​യി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും.

സ്പീ​ക്ക​ർ ബി​ശ്വ​ജി​ത് ദൈ​മാ​രി താ​മു​ൽ​പൂ​രി​ലും, മ​ന്ത്രി ച​ന്ദ്ര​മോ​ഹ​ൻ പ​ടോ​വാ​രി ടി​ഹു​വി​ലും മ​ത്സ​രി​ക്കും. എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ ബി​ജെ​പി 89 സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സ​ഖ്യ​ക​ക്ഷി​ക​ളാ​യ അ​സം ഗ​ണ പ​രി​ഷ​ത്തി​ന് 26 സീ​റ്റു​ക​ളും ബോ​ഡോ​ലാ​ൻ​ഡ് പീ​പ്പി​ൾ​സ് ഫ്ര​ണ്ടി​ന് 11 സീ​റ്റു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ദ്യ പ​ട്ടി​ക​യി​ൽ അ​ഞ്ച് വ​നി​താ സ്ഥാ​നാ​ർ​ത്ഥി​ക​ളെ പാ​ർ​ട്ടി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏ​പ്രി​ൽ ഒമ്പതി​നാ​ണ് ആസാമി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്. മേ​യ് നാ​ലി​ന് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. ഭ​ര​ണ​ത്തു​ട​ർ​ച്ച ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

National

കൂ​ടു​ത​ൽ പേ​ർ പാ​ർ​ട്ടി വി​ടും; ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​യും: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ദി​സ്പു​ർ: ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പാ​ർ​ട്ടി വി​ടു​മെ​ന്നും ഹി​മ​ന്ത പ​റ​ഞ്ഞു. മു​ൻ പി​സി​സി അ​ധ്യ​ക്ഷ​നാ​യ ഭു​പെ​ൻ ബോ​റ പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹി​മ​ന്ത​യു​ടെ പ്ര​തി​ക​ര​ണം.

കോ​ൺ​ഗ്ര​സി​ന്‍റെ പ്രീ​ണ​ന രാ​ഷ്ട്രീ​യ​ത്തി​ൽ മ​നം​നൊ​ന്താ​ണ് ബോ​റ പാ​ർ​ട്ടി വി​ട്ട​തെ​ന്നും ബോ​റ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ കു​ടും​ബ​രാ​ഷ്ട്രീ​യ​മാ​ണെ​ന്നും ഹി​മ​ന്ത കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ബോ​റ ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഹി​മ​ന്ത വ്യ​ക്ത​മാ​ക്കി.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഭു​പെ​ൻ ബോ​റ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​ച്ച​ത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ ബോ​റ, ഉ​ട​ൻ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്നാ​ണ് വി​വ​രം. പാ​ർ​ട്ടി​യി​ൽ താ​ൻ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടെ​ന്നും, രാ​ജി​ക്ക് കാ​ര​ണം പാ​ർ​ട്ടി​ക്കു​ള്ളി​ൽ നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യാ​ണെ​ന്നു​മാ​ണ് ബോ​റ രാ​ജി​ക്ക​ത്തി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

2021 മു​ത​ൽ 25 വ​രെ ആ​സാം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ബോ​റ​യെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​ത്. നി​ല​വി​ൽ ഗൗ​ര​വ് ഗോ​ഗോ​യി​യാ​ണ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ.

National

ആ​സാ​മി​ൽ ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും; ആ​ർ​ക്കും അ​ത് ത​ട​യാ​നാ​കി​ല്ല: മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ

ദി​സ്പു​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​സാ​മി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ഹി​മ​ന്ത അ​വ​കാ​ശ​പ്പെ​ട്ടു. ഗോ​ഹ​ട്ടി​യി​ൽ പാ​ർ​ട്ടി​യു​ടെ ബൂ​ത്ത് വി​ജ​യ് സ​ങ്ക​ൽ​പ് സ​ഭ​യെ അ​ഭി​സം​ബോ​ദ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"ആ​സാ​മി​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. പാ​ർ​ട്ടി​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. അ​ത് ത​ട​യാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല. പ്ര​തി​പ​ക്ഷം ഒ​ക്കെ വ​ള​രെ ദു​ർ​ബ​ല​മാ​ണ്.'-​ഹി​മ​ന്ത പ​റ​ഞ്ഞു.

"ജ​ന​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ വി​ശ്വ​സി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് വേ​ണ്ട​തെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി ന​ൽ​കു​ന്നു​ണ്ട്. റോ​ഡു​ക​ൾ, ട​ണ​ലു​ക​ൾ വ​ൻ പ​ദ്ധ​തി​ക​ൾ അ​ങ്ങ​നെ എ​ല്ലാം. അ​തു​കൊ​ണ്ട് ത​ന്നെ ജ​ന​ങ്ങ​ൾ ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.'-​ഹി​മ​ന്ത പ​റ​ഞ്ഞു.

National

ആസാം ബിജെപിയുടെ വർഗീയ പോസ്റ്റ്: സുപ്രീംകോടതിയിൽ വാദം കേൾക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ബി​​​ജെ​​​പി ആ​​​സാം സം​​​സ്ഥാ​​​ന ഘ​​​ട​​​കം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച വ​​​ർ​​​ഗീ​​​യ ചു​​​വ​​​യു​​​ള്ള പോ​​​സ്റ്റി​​​നെ​​​തി​​​രേ ഇ​​​ട​​​ത് പാ​​​ർ​​​ട്ടി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി സ​​​മ്മ​​​തി​​​ച്ചു.

"പോ​​​യി​​​ന്‍റ് ബ്ലാ​​​ങ്ക് ഷൂ​​​ട്ട്' എ​​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടെ മു​​​സ്‌​​​ലിം ജ​​​ന​​​ത​​​യ്ക്കു​​​ നേ​​​രേ ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ തോ​​​ക്ക് ചൂ​​​ണ്ടു​​​ന്ന പോ​​​സ്റ്റാ​​​ണ് ആ​​​സാം സം​​​സ്ഥാ​​​ന​​​ ഘ​​​ട​​​കം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച​​​ത്.

​​​പോസ്റ്റ് വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ പി​​​ൻ​​​വ​​​ലി​​​ച്ചെ​​​ങ്കി​​​ലും ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ വ​​​ലി​​​യ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ രം​​​ഗ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​ത് പാ​​​ർ​​​ട്ടി​​​ക​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ആ​​​സാം മു​​​ഖ്യ​​​മ​​​ന്ത്രി മു​​​സ്‌​​​ലിം സ​​​മൂ​​​ഹ​​​ത്തി​​​നെ​​​തി​​​രേ തു​​​ട​​​രെ ന​​​ട​​​ത്തു​​​ന്ന വി​​​ദ്വേ​​​ഷ പ്ര​​​സം​​​ഗ​​​ത്തി​​​ൽ കോ​​​ട​​​തി​​​യു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ലും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തു വൈ​​​കാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും അ​​​പ്പോ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി പ​​​രോ​​​ക്ഷ ബ​​​ന്ധ​​​മു​​​ള്ള ഈ ​​​വി​​​ഷ​​​യം കോ​​​ട​​​തി​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​മെ​​​ന്നും കോ​​​ട​​​തി അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, വി​​​വാ​​​ദ പോ​​​സ്റ്റി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന ഘ​​​ട​​​കം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

National

ഗൊ​ഗോ​യി​യു​ടെ ഭാ​ര്യ എ​ന്തി​ന് പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചു?; കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി

ദി​സ്പൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ഗൗ​ര​വ് ഗൊ​ഗോ​യി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ഗൊ​ഗോ​യി​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് കോ​ൾ​ബേ പ​ല​ത​വ​ണ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​തേ​ക്കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു. എ​ലി​സ​ബ​ത്തി​ന് പാ​ക്കി​സ്ഥാ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സം സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ആ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ലി​സ​ബ​ത്ത് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​നു​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ര​ഹ​സ്യാ​ത്മ​ക​ത പു​ല​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ത്താ​രി അ​തി​ർ​ത്തി വ​ഴി​യാ​ണ് അ​വ​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യ​തെ​ന്നും ഗൊ​ഗോ​യി​യെ വി​വാ​ഹം ചെ​യ്‌​ത​ശേ​ഷം ഒ​മ്പ​തു​ത​വ​ണ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യെ​ന്നും ഹി​മ​ന്ത ആ​രോ​പി​ച്ചു.

National

മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ​യു​ടെ 'മി​യാ​ൻ' പ​രാ​മ​ർ​ശം: സു​പ്രീംകോ​ട​തി​യി​ൽ പ​രാ​തി​യു​മാ​യി ജാ​മി​യ​ത്ത് ഉ​ല​മ-​ഇ-​ഹി​ന്ദ്‍

ന്യൂ​ഡ​ൽ​ഹി: അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ വി​വാ​ദ​മാ​യ 'മി​യാ​ൻ' വോ​ട്ട​ർ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. ജ​നു​വ​രി 27-ന് ​മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സം​ഗം "അ​തി​രൂ​ക്ഷ​മാ​യ വെ​റു​പ്പു​ള​വാ​ക്കു​ന്ന പ്ര​സം​ഗം" ആ​ണെ​ന്നും അ​ത് ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജാ​മി​യ​ത്ത് ഉ​ല​മ-​ഇ-​ഹി​ന്ദാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

അ​സ​മി​ലെ 'സ്‌​പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ' സ​മ​യ​ത്ത് നാ​ല് മു​ത​ൽ അ​ഞ്ച് ല​ക്ഷം വ​രെ 'മി​യാ​ൻ' വോ​ട്ട​ർ​മാ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​മെ​ന്നും, താ​നും ബി​ജെ​പി​യും ഈ ​വി​ഭാ​ഗ​ത്തി​ന് എ​തി​രാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ച്ചി​രു​ന്നു. ഇ​വ​ർ ഇ​ന്ത്യ​യി​ല​ല്ല, ബം​ഗ്ലാ​ദേ​ശി​ലാ​ണ് വോ​ട്ട് ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു.

'മി​യാ​ൻ' എ​ന്ന പ​ദം അ​സ​മി​ലെ മു​സ്ലീ​ങ്ങ​ളെ അ​വ​ഹേ​ളി​ക്കാ​ൻ ബോ​ധ​പൂ​ർ​വ്വം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എം.​ആ​ർ. ഷം​ഷാ​ദ് കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഇ​ത്ത​രം പ്ര​സം​ഗ​ങ്ങ​ൾ ഒ​രു വി​ഭാ​ഗ​ത്തെ ഒ​റ്റ​പ്പെ​ടു​ത്താ​നും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന​വ​ർ ഇ​ത്ത​രം വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്വേ​ഷ പ്ര​സം​ഗ പ​രാ​തി​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

സ​മാ​ധാ​ന പ്ര​വ​ർ​ത്ത​ക​നാ​യ ഹ​ർ​ഷ് മ​ന്ദ​ർ ഡ​ൽ​ഹി പോ​ലീ​സി​ൽ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​സ​മി​ലെ 43 പ്ര​മു​ഖ പൗ​ര​ന്മാ​ർ ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി​യെ​യും ഈ ​വി​ഷ​യ​ത്തി​ൽ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

 

 

National

ഹി​ന്ദു​ക്ക​ൾ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​ണം; വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ  

ഗു​വാ​ഹ​ത്തി: വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ഹി​ന്ദു ജ​ന​വി​ഭാ​ഗ​ത്തി​ലെ ജ​ന​ന നി​ര​ക്ക് കു​റ​വാ​ണെ​ന്നും അ​തി​നാ​ൽ ആ​സാ​മി​ൽ ഹി​ന്ദു ദ​മ്പ​തി​ക​ൾ ഒ​ന്നി​ലേ​റെ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​ണ​മെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.

മു​സ്‌​ലിം ജ​ന​ത ഏ​ഴോ എ​ട്ടോ കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​ക​രു​തെ​ന്നും ആ​സാം മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ന​നി​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഹി​ന്ദു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ജ​ന​ന​നി​ര​ക്ക് കു​റ​വാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു വി​വാ​ദ പ്ര​സ്താ​വ​ന.

ചൊ​വ്വാ​ഴ്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു ആ​സാം മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​സ​വ അ​നു​പാ​തം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. അ​തി​നാ​ലാ​ണ് ഹി​ന്ദു​ക്ക​ളോ​ട് കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ജ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ആ​സാം മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ആസാമിൽ ബഹുഭാര്യാത്വം നിരോധിച്ചു

ഗു​​​വാ​​​ഹ​​​ത്തി: ബ​​​ഹു​​​ഭാ​​​ര്യാ​​​ത്വം നി​​​രോ​​​ധി​​​ക്കു​​​ന്ന ബി​​​ൽ ആ​​​സാം നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി. ഇ​​​തോ​​​ടെ, ചി​​​ല പ്ര​​​ത്യേ​​​ക അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​കെ, ബ​​​ഹു​​​ഭാ​​​ര്യാ​​​ത്വം പ​​​ത്തു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വ് ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​യി മാ​​​റി.

പ​​​ട്ടി​​​ക​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തെ​​​യും ആ​​​റാം ഷെ​​​ഡ്യൂ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​​യും നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. ചി​​​ല​​​ർ ക​​​രു​​​തു​​​ന്ന​​​തു​​​പോ​​​ലെ ഇ​​​ത് ഇ​​​സ്‌ലാമി​​​നെ​​​തി​​​രേ​​​യു​​​ള്ള നി​​​യ​​​മ​​​മ​​​ല്ലെ​​​ന്നും മ​​​ത​​​ത്തി​​​ന് അ​​​തീ​​​ത​​​മാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ഹി​​​ന്ദു​​​ക്ക​​​ളും ബ​​​ഹു​​​ഭാ​​​ര്യാ​​​ത്വ​​​ത്തി​​​ൽ​​നി​​​ന്ന് മു​​​ക്ത​​​ര​​​ല്ല. ഈ ​​​നി​​​യ​​​മം ഹി​​​ന്ദു, മു​​​സ്‌​​ലിം, ക്രി​​​സ്ത്യ​​​ൻ മ​​​ത​​​സ്ഥ​​​രെ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സ്ത്രീ​​​ക​​​ളെ ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രേ സ്വ​​​ര​​​ത്തി​​​ൽ നി​​​യ​​​മം പാ​​​സാ​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ഭ​​​യോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ലും എ​​​ഐ​​​യു​​​ഡി​​​എ​​​ഫും സി​​​പി​​​എ​​​മ്മും ഭേ​​​ദ​​​ഗ​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​ന്നു. ഇ​​​വ​​​യെ ശ​​​ബ്ദ​​​വോ​​​ട്ടി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ താ​​​ൻ വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യാ​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​ക സി​​​വി​​​ൽ കോ​​​ഡ് കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നും ഹി​​​മ​​​ന്ത പ​​റ​​ഞ്ഞു.

National

ബ​ഹു​ഭാ​ര്യ​ത്വ നി​രോ​ധ​ന ബി​ൽ അ​വ​ത​രി​പ്പി​ച്ച് ആ​സാം

ആ​സാം: ബ​ഹു​ഭാ​ര്യ​ത്വ നി​രോ​ധ​ന ബി​ൽ അ​വ​ത​രി​പ്പി​ച്ച് ആ​സാം. ചൊ​വ്വാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ നി​യ​മ​സ​ഭ​യി​ൽ ബി​ല്ല് അ​വ​ത​രി​പ്പി​ച്ച​ത്. ബ​ഹു​ഭാ​ര്യ​ത്വം ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി മാ​റ്റു​ന്ന​താ​ണ് ബി​ല്ല്.

മു​ഖ്യ​മ​ന്ത്രി ബി​ല്ല് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി കോ​ൺ​ഗ്ര​സ്, സി​പി​എം, റൈ​ജോ​ർ ദ​ൾ പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ആ​റാം ഷെ​ഡ്യൂ​ൾ പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​കെ ബി​ല്ല് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ബാ​ധ​ക​മാ​കും.

കൂ​ടാ​തെ ആ​ർ​ട്ടി​ക്കി​ൾ 342 പ്ര​കാ​രം പ​ട്ടി​ക​വ​ർ​ഗ അം​ഗ​ങ്ങ​ൾ​ക്ക് ബി​ല്ല് ബാ​ധ​ക​മ​ല്ല. സം​സ്ഥാ​ന​ത്ത് ബ​ഹു​ഭാ​ര്യ​ത്വം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ബി​ല്ലി​ന്‍റെ ല​ക്ഷ്യം. നി​ല​വി​ലു​ള്ള വി​വാ​ഹം മ​റ​ച്ചു​വെ​ച്ച് വീ​ണ്ടും വി​വാ​ഹം ചെ​യ്യു​ന്ന​വ​ർ​ക്ക്10 വ​ർ​ഷം ത​ട​വും പി​ഴ​യും ല​ഭി​ക്കും.

നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ൾ​ക്കോ, സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന നി​യ​മ​ന​ങ്ങ​ൾ​ക്കോ അ​ർ​ഹ​ത​യു​ണ്ടാ​വി​ല്ലെ​ന്നും ബി​ല്ല് അ​നു​ശാ​സി​ക്കു​ന്നു. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​ക്കും മ​ത്സ​രി​ക്കാ​നാ​വി​ല്ല.

Latest News

Corehub Up